ലക്ഷക്കണക്കിനു വ്യാജ ലൈക്ക്; പ്രതിഷേധങ്ങൾക്ക് പിന്നാലെ ഇസ്രായേല്‍ അനുകൂല പേജ് പൂട്ടി

കേരളത്തിലെ നിരവധി മാധ്യമപ്രവര്‍ത്തകരും സാമൂഹിക-രാഷ്ട്രീയ-മത സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ലൈക്ക് ചെയ്തവരുടെ പട്ടികയിലുണ്ടായിരുന്നു.

Update: 2021-05-16 08:33 GMT

കോഴിക്കോട്: ഫലസ്തീനികള്‍ക്കെതിരേ ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതിക്കെതിരേ ലോകവ്യാപക പ്രതിഷേധമുയരുമ്പോള്‍ ഫേസ്ബുക്ക് കൃത്രിമമായി ലക്ഷക്കണക്കിന് വ്യാജ ലൈക്കുകള്‍ നല്‍കിയ ഇസ്രായേല്‍ അനുകൂല എഫ്ബി പേജ് പൂട്ടി. മലയാളികളേട് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളില്‍ നിന്ന് ജെറുസലേം പ്രയര്‍ ടീം (Jarusalem Prayer team) എന്ന സയണിസ്റ്റ് അനുകൂല എഫ്ബി പേജിന് പൊടുന്നനെ മില്ല്യണ്‍ കണക്കിന് അനുകൂലികളെ സൃഷ്ടിച്ചെടുത്തിരുന്നത്.


കേരളത്തിലേത് ഉള്‍പ്പെടെ സാധാരണക്കാര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരുടെയും ഫലസ്തീന്‍ അനുകൂലികളും ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്കെതിരേ നിരന്തരം ഫേസ്ബുക്കിലൂടെ പ്രതിഷേധിക്കുന്നവരുടെ വരെ അക്കൗണ്ടുകള്‍ ജെറുസലേം പ്രയര്‍ ടീം എന്ന ഫേസ്ബുക്ക് പേജിനു ലൈക്ക് അടിച്ചവരിലുണ്ട്. പലരും ഇക്കാര്യം അറിയുന്നു പോലുമില്ലെന്നതായിരുന്നു സത്യം.


കേരളത്തിലെ നിരവധി മാധ്യമപ്രവര്‍ത്തകരും സാമൂഹിക-രാഷ്ട്രീയ-മത സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ലൈക്ക് ചെയ്തവരുടെ പട്ടികയിലുണ്ടായിരുന്നു. ഇവരില്‍ പലരും പ്രസ്തുത പേജ് ഇതുവരെ തുറന്നുനോക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് കൗതുകം. എന്നാൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ പേജ് അപ്രത്യക്ഷമായതായി കാണുന്നത്. 

Similar News