കൊല്ലം ഓയൂരില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി

Update: 2021-04-05 05:38 GMT

കൊല്ലം: ഓയൂരില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി. ആറ്റൂര്‍കോണം സ്വദേശി ഹാഷിം(56) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 30 മുതല്‍ ഹാഷിമിനെ കാണാതായിരുന്നു. ബന്ധുവീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി കുഴിച്ച് മൂടിയെന്നാണ് പോലിസ് നിഗമനം. ബന്ധുക്കളായ ഷറഫുദ്ദീന്‍, നിസാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മദ്യം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നു. ഗള്‍ഫില്‍വച്ച് കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Middle man killed and burried in Kollam Oyur

Tags: