ജെയ്‌സ്വാളിന്റെ സെഞ്ചുറി പാഴായി; ടിം ഡേവിഡിലൂടെ രാജസ്ഥാനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

നേരത്തെ ജയ്‌സ്വാള്‍ 62 പന്തിലാണ് 124 റണ്‍സ് നേടിയത്.

Update: 2023-04-30 18:59 GMT

മുംബൈ: യശ്വസി ജയ്‌സ്വാളിന്റെ തിളക്കമാര്‍ന്ന സെഞ്ചുറിയെ മറികടന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ജയം. ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈയുടെ ജയം. 213 എന്ന കൂറ്റന്‍ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. 14 പന്തില്‍ 45 റണ്‍സ് നേടിയ ടിം ഡേവിഡും 29 റണ്‍സ് നേടിയ തിലക് വര്‍മ്മയും ചേര്‍ന്ന നടത്തിയ ചെറുത്ത് നില്‍പ്പാണ് മുംബൈക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. ഗ്രീന്‍ 44ഉം സൂര്യകുമാര്‍ യാദവ് 55 ഉം റണ്‍സ് നേടി.നേരത്തെ ജയ്‌സ്വാള്‍ 62 പന്തിലാണ് 124 റണ്‍സ് നേടിയത്.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. 201 റണ്‍സായിരുന്നു പഞ്ചാബിന്റെ ലക്ഷ്യം.


Tags:    

Similar News