മക്ഡൊണാള്‍ഡ്, സ്റ്റാര്‍ബക്സ്, പെപ്സി റഷ്യന്‍ സേവനം അവസാനിപ്പിക്കുന്നു
62,000 ജീവനക്കാരുള്ള 850 മക്ഡൊണാള്‍ഡ് റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുമ്പോള്‍ ഇത്രയും ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന വേതനം തുടര്‍ന്നും ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുള്ളതായി മക്ഡൊണാള്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് കെംപ്സിന്‍സ്‌കി അറിയിച്ചു.
വാഷിങ്ടണ്‍: യുക്രെയ്നിനെ കീഴടക്കുന്നതിനുള്ള റഷ്യന്‍ പ്രസിഡന്റ് പുടിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മക്ഡൊണാള്‍ഡ്, സ്റ്റാര്‍ബക്സ്, പെപ്സി എന്നിവ അവരുടെ റഷ്യയിലെ പ്രവർത്തനം നിർത്തിവച്ചു. യുക്രെയ്നിൽ അമേരിക്കൻ സഹായത്തോടെ ജൈവായുധ പദ്ധതി നടക്കുന്നുണ്ടെന്ന റഷ്യൻ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഈ നടപടി പുറത്തുവന്നിരിക്കുന്നത്.
പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയും ലോകരാഷ്ട്രങ്ങളുടെ വെടിനിര്‍ത്തല്‍ അഭ്യര്‍ഥന അംഗീകരിക്കാതെയും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചും ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ പലായനം ചെയ്യേണ്ടിവരികയും ചെയ്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് അമേരിക്ക ആസ്ഥാനമായ റഷ്യയില്‍ ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖരായ മക്ഡൊണാള്‍ഡ്, സ്റ്റാര്‍ബക്സ്, പെപ്സി തുടങ്ങിയ റസ്റ്റോറന്റുകള്‍ താല്‍ക്കാലികമായി അടുച്ചുപൂട്ടാനുള്ള തീരുമാനം അധികൃതര്‍ പ്രഖ്യാപിച്ചതെന്ന് കമ്പനികൾ പറയുന്നു.
62,000 ജീവനക്കാരുള്ള 850 മക്ഡൊണാള്‍ഡ് റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുമ്പോള്‍ ഇത്രയും ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന വേതനം തുടര്‍ന്നും ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുള്ളതായി മക്ഡൊണാള്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് കെംപ്സിന്‍സ്‌കി അറിയിച്ചു. മുപ്പതുവര്‍ഷമായി മക്ഡൊണാള്‍ഡ് റസ്റ്റോറന്റ് റഷ്യയില്‍ പ്രവര്‍ത്തിക്കുന്നു. യുദ്ധം മൂലം ദുരിതം അനുഭവിക്കേണ്ടിവരുന്ന യുക്രെയ്ന്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍ നാഷണല്‍ റെഡ് ക്രോസിന് മക്ഡൊണാള്‍ഡ് സംഭാവനയായി 3.9 റൂബിള്‍ നല്‍കിയിട്ടുണ്ട്.
