എംബിബിഎസ്: ന്യൂനപക്ഷ മെഡിക്കല്‍ കോളജുകളിലും സീറ്റ് വര്‍ധന; ആദ്യ ഉത്തരവ് തിരുത്തി സര്‍ക്കാര്‍

ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളജുകളെ സീറ്റ് വര്‍ധനവില്‍നിന്ന് ഒഴിവാക്കിയ തീരുമാനം വിവാദമായകിനെത്തുടര്‍ന്ന് തിരുത്തി പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. 10 ശതമാനം എംബിബിഎസ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകള്‍ക്കും ബാധകമാക്കാനാണ് പുതിയ തീരുമാനം

Update: 2019-06-12 07:22 GMT

തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളജുകളെ സീറ്റ് വര്‍ധനവില്‍നിന്ന് ഒഴിവാക്കിയ തീരുമാനം വിവാദമായകിനെത്തുടര്‍ന്ന് തിരുത്തി പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. 10 ശതമാനം എംബിബിഎസ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകള്‍ക്കും ബാധകമാക്കാനാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളജുകളിലും സംവരണം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ആദ്യം ഉത്തരവിറക്കിയിരുന്നത്.

സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സീറ്റുകളുടെ എണ്ണം കൂട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത വര്‍ക്കല എസ്ആര്‍ കോളജിനും ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളജിനും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയിരുന്നു. ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ഒഴിവാക്കിയതിനെതിരേ കോടതിയെ സമീപിക്കുമെന്നും ന്യൂനപക്ഷപദവിയുള്ള കോളജ് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കിയിരുന്നു. 10 ശതമാനം അധികസീറ്റിന് അര്‍ഹതയുണ്ടെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍, ന്യൂനപക്ഷ കോളജുകള്‍ക്ക് സാമ്പത്തിക സംവരണത്തിന്റെ പേരിലുള്ള അധിക സീറ്റുകള്‍ക്ക് അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. 

Tags: