ലൂക്കാ മൊഡ്രിച്ചിന്റെ പത്താം നമ്പര്‍ ജേഴ്സി റയലില്‍ എംബാപ്പെയ്ക്ക് സ്വന്തം
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഇതിഹാസപരമായ പത്താം നമ്പര്‍ ജെ്‌ഴ്‌സി ഇനി മുതല്‍ കിലിയന്‍ എംബാപ്പെ അണിയും. മുന്‍ സൂപ്പര്‍താരമായ ലൂകാ മോഡ്രിച്ച് ക്ലബ്ബ് വിട്ടതിന് പിന്നാലെയാണ് പത്താം നമ്പര്‍ എംബാപ്പെക്ക് നല്‍കിയത്. കഴിഞ്ഞ സീസണിലാണ് ഫ്രാന്‍സ് സൂപ്പര്‍താരം എംബാപ്പെ ബെര്‍ണബ്യുവിലെത്തിയത്. മികച്ച പ്രകടനമാണ് താരം ടീമിന് വേണ്ടി ആദ്യ സീസണില്‍ പുറത്തെടുത്തത്. എംബാപ്പെ പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു ഇതിന് 'തീ' ഇമോജി കമന്റ് ചെയ്താണ് മുന്‍ താരം കമന്റ് ചെയ്തത്.
13 വര്‍ഷം റയലില്‍ കളിച്ചതിന് ശേഷം ഈ വര്‍ഷമാണ് മോഡ്രിച്ച് മാഡ്രിഡില്‍ നിന്നും വിടപറഞ്ഞത്. ഫ്രീ ട്രാന്‍സ്ഫറില്‍ എ സി മിലാനിലാണ് താരം ചേക്കേറിയത്. മൊണാക്കോയില്‍ വച്ച് പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞതിന് ശേഷം ആദ്യമായാണ് എംബാപ്പെ ഈ നമ്പറിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ സീസണില്‍ മാഡ്രിഡിലെത്തിയ താരം 44 ഗോളും നാല് അസിസ്റ്റുമടക്കം ടീമിന്റെ മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ഏറെ നിര്‍ണായകമായൊരു സീസണാണ് എംബാപ്പെ പുതിയ കോച്ചായ സാബി അലോന്‍സയുടെ കീഴില്‍ വരാനിരിക്കുന്നത്.