എംബി രാജേഷിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ പതിനൊന്നിന്

Update: 2022-09-03 19:28 GMT

തിരുനന്തപുരം: സ്പീക്കര്‍ സ്ഥാനം രാജിവച്ച എം ബി രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. സെപ്തംബര്‍ ആറ് ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചാവും എംബി രാജേഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

അതേസമയം എ.എന്‍.ഷംസീര്‍ സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എം.ബി.രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവില്‍ സഭാനാഥന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക. ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും.