മായാവതിയുടെ മുന്‍ സെക്രട്ടറിയുടെ വസതിയില്‍ ആദായനികുതി റെയ്ഡ്: 100 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം

കൊല്‍ക്കത്തയിലും ഡല്‍ഹിയിലും ലഖ്‌നൗവിലുമായി പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

Update: 2019-03-12 11:36 GMT

ലക്‌നോ: ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയുടെ മുന്‍ സെക്രട്ടറിയുടെ വീട്ടിലും ഓഫിസുകളിലും ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ്. 100 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് റെയ്ഡ്. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും ലഖ്‌നൗവിലുമായി പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ലഖ്‌നൗവിനാലാണ് ഇദ്ദേഹത്തിന്റെ വീട്. 2007 മുതല്‍ 2012 വരെ യുപി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മായാവതിയുടെ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന റിട്ട. ഐഎഎസ് ഓഫിസര്‍ നീതറാമിനെതിരേയാണ് അന്വേഷണം നടക്കുന്നത്. ഇദ്ദേഹം ഇത്തവണ ബിഎസ്പി ടിക്കറ്റില്‍ ലോകസഭയിലേക്ക് മത്സരിക്കുകയും ചെയ്യുന്നുണ്ട്.

നേരത്തെ യുപിയില്‍ മായാവതി ഭരിക്കുന്ന കാലത്ത് നിര്‍മിച്ച ആനകള്‍, ബിഎസ്പിയുടെ പ്രതിമകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആദായനികുതി വകുപ്പ് പരിശോധിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ചില സ്ഥാപനങ്ങളില്‍ നിന്ന് തട്ടിപ്പ് നടത്തി നേടിയ തുക കൊല്‍ക്കത്തയിലെ ഒരു സ്ഥാപനത്തില്‍ ഇയാള്‍ നിക്ഷേപിച്ചതായാണ് വിവരം. ഈ കുറ്റാരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്ന് വാര്‍ത്തയുണ്ട്. നേരത്തെ മായാവതിയുടെ സഹാദരനെതിരേയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നീക്കം നടത്തിയിരുന്നു. അതേസമയം, യുപിയിലെ എസ്പി ബിഎസ്പി സഖ്യത്തിന് നേരെയുള്ള കേന്ദ്ര നീക്കമാണിതെന്ന ആരോപണം ഇതിനകം വന്നിട്ടുണ്ട്.

Tags:    

Similar News