മര്‍ക്കസ് നിസാമുദ്ദീനുമായി ബന്ധപ്പെടുത്തി ദുഷ്പ്രചാരണം: 10 കോടി രൂപ നഷ്ടപരിഹാരം തേടി ഡോ. സജ്ജാദ് നുഅ്മാനി 23 മാധ്യമസ്ഥാപനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു

സംഭവത്തില്‍ നിരുപാധികം മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യന്‍ പീനല്‍ കോഡിലെ 449, 500 വകുപ്പുകള്‍ പ്രകാരം മാനനഷ്ടക്കേസ് ഫയല്‍ചെയ്യുമെന്നും ചൂണ്ടിക്കാട്ടി നുഅ്മാനി മാധ്യമ സ്ഥാപനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

Update: 2020-04-15 14:19 GMT

ന്യൂഡല്‍ഹി: മര്‍ക്കസ് നിസാമുദ്ദീനുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച 23 മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങി പ്രമുഖ പണ്ഡിതനും അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗവുമായ മൗലാന ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നുഅ്മാനി.

സംഭവത്തില്‍ നിരുപാധികം മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യന്‍ പീനല്‍ കോഡിലെ 449, 500 വകുപ്പുകള്‍ പ്രകാരം മാനനഷ്ടക്കേസ് ഫയല്‍ചെയ്യുമെന്നും ചൂണ്ടിക്കാട്ടി നുഅ്മാനി മാധ്യമ സ്ഥാപനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

 നുഅ്മാനി മാധ്യമ സ്ഥാപനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. സീ മീഡിയ ഗ്രൂപ്പ്, അമര്‍ ഉജാല, ഔട്ട് ലുക്ക്, ദൈനിക് ജാഗരന്‍, ന്യൂസ് 18, രാജസ്ഥാന്‍ പത്രിക തുടങ്ങിയ 23 ഓളം മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരേയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

ഈ മാസം ഏപ്രില്‍ നാലിനും തൊട്ടടുത്ത ദിവസങ്ങളിലും മര്‍ക്കസ് നിസാമുദ്ധീനുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വിവിധ മാധ്യമങ്ങള്‍ തബ്‌ലീഗ് ജമാഅത്ത് ആഗോള അമീറായ സഅദ് കാന്താലവിയുടെ ചിത്രത്തിന് പകരമായി സജ്ജാദ് നുഅ്മാനിയുടെ പടമാണ് പ്രസിദ്ധീകരിച്ചത്. ഇത് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. 

Tags:    

Similar News