'പരാജയപ്പെടുത്തിയത് വലിയ സൈനിക ശക്തിയെ'; താലിബാന് അഭിനന്ദനവുമായി മൗലാന സജ്ജാദ് നുഅ്മാനി

Update: 2021-08-19 05:32 GMT

ന്യൂഡല്‍ഹി: അമേരിക്കന്‍ സേനയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ താലിബാന് അഭിനന്ദനം അറിയിച്ച് പ്രമുഖ പണ്ഡിതനും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വക്താവുമായ മൗലാന ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നുഅ്മാനി. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെ ആണ് താലിബാന്‍ പരാജയപ്പെടുത്തിയതെന്ന് നുഅ്മാനി പ്രസ്താവനയില്‍ പറഞ്ഞു.

'അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പിടിച്ചെടുത്തത് നീതീകരിക്കേണ്ടതാണ്. ഇന്ത്യയിലെ മുസ് ലിം ലോകം താലിബാനെ അഭിവാദ്യം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിക്കെതിരേ ഒരു നിരായുധസമൂഹം എങ്ങനെ പോരാടി എന്നതിനും അവര്‍ കാബൂള്‍ കൊട്ടാരത്തില്‍ പ്രവേശിച്ചതിനും ലോകം മുഴുവന്‍ സാക്ഷിയാണ്. അവരില്‍ ഒരു തരത്തിലുള്ള അഹങ്കാരവും നമുക്ക് കാണാനായില്ല'. നുഅ്മാനി പറഞ്ഞു.

നേരത്തെ യുപിയിലെ സമാജ് വാദി പാര്‍ട്ടി എംപി ഷെഫീഖുറഹ്മാന്‍ ബര്‍ഖ് താലിബാന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി ഇന്ത്യ സ്വാതന്ത്ര്യമാക്കിയതിന് സമാനമാണ് താലിബാന്റെ വിജയം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനെതിരേ യുപി പോലിസ് രാജ്യദ്രോഹ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Tags:    

Similar News