മൗലാനാ മുഹമ്മദ് അഹ്മദ് ബേഗ് നദ്‌വിയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കല്‍: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2022-09-24 05:56 GMT

ന്യൂഡല്‍ഹി: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാനാ മുഹമ്മദ് അഹ്മദ് ബേഗ് നദ്‌വിയെ എസ്ടിഎഫ് അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലിന്റെ പാരമ്യമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് മൗലാനാ മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസിമി. സംഘടനയുടെ ദേശീയ പ്രസിഡന്റായി രാജ്യത്തുടനീളമുള്ള മുസ്‌ലിം സമുദായത്തിന്റെ മതപരവും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ അവബോധത്തിനായി പ്രവര്‍ത്തിക്കുന്ന മൗലാന ലഖ്‌നൗവിലെ ദാറുല്‍ ഉലൂം നദ് വതുല്‍ ഉലമയിലെ മുന്‍ അധ്യാപകനുമാണ്.

അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന കേസുകള്‍ കേവലം ആരോപണങ്ങള്‍ മാത്രമാണ്. ഇന്നോളം സംശയാസ്പദമായ ഒരു പ്രവര്‍ത്തനത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത അദ്ദേഹത്തെ യാതൊരു വിധ അറിയിപ്പും കൂടാതെ എസ്ടിഎഫ് അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തിരിക്കുകയാണ്.

അധ്യാപകനും മത നേതാവുമായ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിലൂടെ മുഴുവന്‍ സമൂഹത്തെയും ഉപദ്രവിക്കുന്നതിനും ലക്ഷ്യമിടുന്നതിനും തുല്യമാവുകയാണ്. ഒരു നിലയിലും ഇത് അംഗീകരിക്കാനാവില്ല

മൗലാനയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതി ആവശ്യപ്പെടുകയാണ്. നിയമത്തിന്റെയും അധികാരത്തിന്റെയും ദുര്‍വിനിയോഗം അവസാനിപ്പിച്ച് മൗലാനയെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ രാജ്യമൊട്ടാകെ ജനാധിപത്യ പ്രതിഷേധമുയരുമെന്നും ഹനീഫ് അഹ്‌റാര്‍ ഖാസിമി അറിയിച്ചു.

Tags:    

Similar News