മഅ്ദനിക്ക് അന്‍വാര്‍ശ്ശേരിയില്‍ വന്‍ വരവേല്‍പ്പ്

Update: 2023-07-20 18:02 GMT

കൊല്ലം: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തിലെത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് കൊല്ലം അന്‍വാര്‍ശേരിയി വന്‍ വരവേല്‍പ്പ്. വ്യാഴാഴ്ച വൈകീട്ട് 5.45ഓടെയാണ് മഅ്ദനി എത്തിയത്. ദഫ്മുട്ടിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ പിഡിപി പ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന വന്‍ ജനാവലിയാണ് അദ്ദേഹത്തെ വരവേറ്റത്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകള്‍ മഅ്ദനിയെ കാണാനെത്തിയിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു. വ്യാഴാഴ്ച 11.30 ഓടെ ബംഗളുരുവില്‍ നിന്ന് വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഭാര്യ സൂഫിയാ മഅദനിയും മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുമടക്കം 13 പേരാണ് കൂടെയുണ്ടായിരുന്നത്. ബെംഗളൂരുവില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥയില്‍ സുപ്രിംകോടതി ഇളവ് വരുത്തിയതിനെ തുടര്‍ന്നാണ് നാട്ടിലെത്താനായത്.

Tags:    

Similar News