മണപ്പുറം ഉദയ്പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച; തോക്കുധാരികള്‍ ഉദ്യോഗസ്ഥരെ തോക്കിന്‍മുനയില്‍ നിര്‍ത്തി 24 കിലോ സ്വര്‍ണവും പണവും കവര്‍ന്നു

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊള്ളയടിച്ച സ്വര്‍ണവുമായി അക്രമികള്‍ ബൈക്കുകളില്‍ ആണ് രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നില്‍ പ്രഫഷണലുകളാണെന്നും കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നുമാണ് പ്രാഥമിക നിഗമനമെന്നും പോലിസ് പറഞ്ഞു.

Update: 2022-08-30 19:26 GMT

ജയ്പൂര്‍: മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാനിലെ ഉദയ്പൂര്‍ ശാഖ കൊള്ളയടിച്ചു. 24 കിലോ സ്വര്‍ണ്ണവും 10 ലക്ഷം രൂപയും കവര്‍ന്നു. തോക്കുകളുമായി എത്തിയ അഞ്ച് പേര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി നിര്‍ത്തിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊള്ളയടിച്ച സ്വര്‍ണവുമായി അക്രമികള്‍ ബൈക്കുകളില്‍ ആണ് രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നില്‍ പ്രഫഷണലുകളാണെന്നും കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നുമാണ് പ്രാഥമിക നിഗമനമെന്നും പോലിസ് പറഞ്ഞു.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഉദയ്പൂരിലെ ശാഖയില്‍ തിങ്കളാഴ്ച രാവിലെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്കുചൂണ്ടി ജീവനക്കാരെ ബന്ദികളാക്കിയത്. ശേഷം 12 കോടിയിലധികം രൂപ വിലമതിക്കുന്ന 24 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. ആകെ അഞ്ച് കവര്‍ച്ചക്കാരായിരുന്നു അവര്‍. ആദ്യം അവരിലൊരാള്‍ ശാഖയിലേക്ക് പെട്ടെന്ന് കയറി വന്നു, പിന്നാലെ മറ്റുള്ളവരും. എല്ലാവരുടെയും പക്കല്‍ തോക്കുകള്‍ ഉണ്ടായിരുന്നു. അവര്‍ മാനേജര്‍ ഉള്‍പ്പെടെ ബ്രാഞ്ചിലെ എല്ലാ ജീവനക്കാരെയും ടാപ്പ് ഉപയോഗിച്ച് കെട്ടിയിട്ടു. തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി. ലോക്കറിന്റെ താക്കോലുള്ള ആളെ സേഫിലേക്ക് കൊണ്ടുപോയി.


പിന്നാലെ കവര്‍ച്ചക്കാര്‍ സ്വര്‍ണവും പണവും അടങ്ങുന്ന സേഫില്‍ നിന്ന് എല്ലാ വലിച്ച് പുറത്തിട്ടു. എല്ലാം അവര്‍ കാലിയാക്കിയാണ് മടങ്ങിയത്. ശാഖയില്‍ പലിശ അടയ്ക്കാനെത്തിയ ഉപഭോക്താവിനെയും ഇവര്‍ കെട്ടിയിട്ടു. തോക്കിന്‍ മുനയില്‍ ബന്ദികളാക്കിയതിനാല്‍ ബാങ്ക് ജീവനക്കാര്‍ക്ക് മറ്റുള്ളവരെ അറിയിക്കാനോ അലാറം മുഴക്കാനോ കഴിഞ്ഞില്ലെന്നുമാണ് മണപ്പുറം ഫിനാന്‍സിലെ ഓഡിറ്റര്‍ സന്ദീപ് യാദവ് വിശദീകരിച്ചത്. സംഭവത്തിന് ശേഷം അന്വേഷണം ഊര്‍ജിതമാക്കിയതായും വ്യക്തമായ പദ്ധതിയുമായി നടത്തിയ കവര്‍ച്ചയ്ക്ക് പിന്നിലുള്ളവരെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.





Tags:    

Similar News