ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയില്‍ തീപ്പിടുത്തം; ഏഴ് മരണം
ഗാസിയാബാദിലെ മോദിനഗറിലെ ബഖര്‍വ ഗ്രാമത്തിലുള്ള ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്.
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മരണം. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗാസിയാബാദിലെ മോദിനഗറിലെ ബഖര്‍വ ഗ്രാമത്തിലുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പിറന്നാള്‍ ആഘോഷത്തിന് ഉപയോഗിക്കുന്ന മെഴുകുതിരികള്‍ ഉല്‍പാപ്പിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. ജില്ലാ കലക്ടറും പോലിസ് സൂപ്രണ്ടും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും അടിയന്തിര സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.