ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കു സമീപം മാതവരത്ത് രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ചികില്‍സാ ആവശ്യത്തിനായുള്ള രാസവസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. 26 ഫയര്‍ എന്‍ജിനുകളും അഞ്ഞൂറോളം അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ തീയണയ്ക്കാനുള്ള പരിശ്രമത്തിലാണ്. സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണ വിധേയമാവുമെന്നും മരണങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും തമിഴ്‌നാട് ഫയര്‍ ആന്റ് റെസ്‌ക്യൂ അഡീഷനല്‍ ഡയറക്ടര്‍ ശൈലേന്ദ്ര ബാബുവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.