കറാച്ചിയില്‍ ഐസ് ഫാക്ടറിയില്‍ സ്‌ഫോടനം; എട്ട് പേര്‍ കൊല്ലപ്പെട്ടു, 30 പേര്‍ക്ക് പരിക്ക്

Update: 2020-12-23 18:16 GMT

കറാച്ചി: പാക്കിസ്താന്‍ കറാച്ചിയിലെ ഐസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപെട്ടു. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ന്യൂ കറാച്ചിയിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിയുടെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ സമീപത്തെ മൂന്ന് വ്യവസായ ശാലകള്‍ക്കും കേടുപാടു സംഭവിച്ചു. പൊട്ടിത്തെറിച്ച ബോയിലറിന്റെ ഭാഗങ്ങള്‍ 750 അടിവരെ തെറിച്ചുവീണതായി പോലീസ് അറിയിച്ചു. അവശിഷ്ടങ്ങളില്‍നിന്നാണ് എട്ട് മൃതദേഹങ്ങള്‍ ലഭിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാക്ടറില്‍ രാസവസ്തുക്കള്‍ ഉള്ളതിനാലാണ് സ്‌ഫോടനം രൂക്ഷമായതെന്ന് രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു. ഫാക്ടറി ഉടമ കുടുംബത്തോടൊപ്പം കാനഡയില്‍ താമസിക്കുന്നതായി പോലിസ് പറഞ്ഞു.