വാങ്ങാനാളില്ല; തുടര്‍ച്ചയായി അഞ്ചാം മാസവും മാരുതി കാര്‍ ഉല്‍പ്പാദനം കുറച്ചു
സൂപ്പര്‍ കാരി എല്‍സിവി ഉള്‍പ്പെടെയുള്ളയുടെ ഉല്‍പ്പദാനം മാരുതി കഴിഞ്ഞ മാസം 15.6 ശതമാനമാണ് കുറച്ചത്.
ന്യൂഡല്‍ഹി: വില്‍പ്പന കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ തുടര്‍ച്ചയായി അഞ്ചാം മാസവും ഉല്‍പ്പാദനം കുറച്ചു. സൂപ്പര്‍ കാരി എല്‍സിവി ഉള്‍പ്പെടെയുള്ളയുടെ ഉല്‍പ്പദാനം മാരുതി കഴിഞ്ഞ മാസം 15.6 ശതമാനമാണ് കുറച്ചത്. 1,11,917 കാറുകളാണ് കഴിഞ്ഞ മാസം ഉല്‍പ്പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1,32,616 ആയിരുന്നു. കഴിഞ്ഞ മാസം 1,09,641 യൂനിറ്റാണ് നിര്‍മിച്ചത്. 2018 ജൂണിനെ അപേക്ഷിച്ച് 16.34 ശതമാനം കുറവാണിത്.
ആള്‍ട്ടോ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങളുടെ ഉല്‍പ്പദാനം 48.2 ശതമാനം കുറഞ്ഞ് 15,087 യൂനിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 29,131 കാറുകള്‍ പുറത്തിറങ്ങിയിരുന്നു. വാഗണര്‍, സ്വിഫ്റ്റ്, ഡിസൈര്‍ തുടങ്ങിയവയുടെ ഉല്‍പ്പദാനവും 1.46 ശതമാനം കുറച്ചു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ വാഹനവില്‍പ്പന കുറയാറുണ്ടെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ ഏപ്രിലില്‍ നിരീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളില്‍ വില്‍പ്പന ഉയരാനിടയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ 20.9 ശതമാനവും മെയ് മാസത്തില്‍ 18 ശതമാനവും മാരുതി വില്‍പ്പന കുറച്ചിരുന്നു. ഫെബ്രുവരിയില്‍ എട്ട് ശതമാനമാണ് കുറച്ചത്.
കഴിഞ്ഞ 11 മാസങ്ങളില്‍ 10 മാസത്തിലും കാര്‍വില്‍പ്പനയില്‍ കുറവാണ് രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ പറയുന്നു. ഒക്ടോബറില്‍ മാത്രമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.55 ശമാനത്തിന്റെ വര്‍ധന ഉണ്ടായത്.
