കശ്മീരിലെ സ്ഥിതി ഗുരുതരമാക്കിയത് രാജ്യം ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങളെന്ന് മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു.

വിയറ്റ്‌നാം സിന്‍ഡ്രമാണ് കശ്മീരിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുല്‍വാമയില്‍ സൈനികര്‍ക്കു നേരെയുണ്ടായ അക്രമണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത്. ഇത് ആശങ്കാ ജനകമാണ്. സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതിലൂടെ കശ്മീരിലെ ഗ്രാമങ്ങളിലെ നിരപരാധികളായ നല്ലൊരു ഭാഗം ജനങ്ങള്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും.

Update: 2019-02-16 10:18 GMT

കൊച്ചി: കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാക്കിയത് കാലാകാലങ്ങളായി രാജ്യം ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് മുന്‍ സൂപ്രിം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു. വിയറ്റ്‌നാം സിന്‍ഡ്രമാണ് കശ്മീരിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്‍ കാലങ്ങളായി സ്വീകരിച്ചുവരുന്ന സമീപനം കശ്മീരി ജനതയെ ഇന്ത്യയ്‌ക്കെതിരായി മാറ്റുകയാണെന്നും മാര്‍ക്കണ്ടേയ കട്ജു പറഞ്ഞു വിയറ്റ്‌നാമില്‍ അമേരിക്കന്‍ സേനയക്കു നേരെ ഗറില്ലകള്‍ അക്രമണം അഴിച്ചുവിട്ടപ്പോള്‍ ആക്രമണകാരികളായ ഗറില്ലകളെ പിടിക്കാന്‍ ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങളെ മുഴുവന്‍ ബലിയാടാക്കുകയായിരുന്നു അമേരിക്കാന്‍ സേന ചെയ്തത്. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ മുഴുവന്‍ അമേരിക്കന്‍ സേനയക്കെതിരെ തിരിഞ്ഞു. അതേ രീതി തന്നെയാണ് കശ്മീരിലും നടക്കുന്നതെന്നും കട്ജു പറഞ്ഞു.പുല്‍വാമയില്‍ സൈനികര്‍ക്കു നേരെയുണ്ടായ അക്രമണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത്. ഇത് ആശങ്കാ ജനകമാണ്. സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതിലൂടെ കശ്മീരിലെ ഗ്രാമങ്ങളിലെ നിരപരാധികളായ നല്ലൊരു ഭാഗം ജനങ്ങള്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും.തിരിച്ചടി എന്നതുകൊണ്ട് എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. തിരിച്ചടിക്കുമ്പോള്‍ മരണപ്പെടാന്‍ പോകുന്നത് കശ്മീരിലെ ഒരു തെറ്റും ചെയ്യാത്ത നിരവധി സാധാരണക്കാരായിരിക്കുമെന്നും കഡ്ജു പറഞ്ഞു.

അക്രമണകാരികളായി എത്തുന്നത് വളരെ ചുരുങ്ങിയ ആളുകളായിരിക്കും എന്നാല്‍ അവിടുത്തെ ഗ്രാമവാസികള്‍ ധാരാളമുണ്ടെന്ന കാര്യം ഓര്‍ക്കണം.ഗ്രാമങ്ങളില്‍ ഒളിച്ചിരിക്കുന്ന അക്രമകാരികളെ കണ്ടെത്തുക ദുഷ്‌കരമായിരിക്കും. ഗ്രാമവാസികള്‍ക്കിടയില്‍ നിന്നും ഇവരെ കണ്ടെത്താന്‍ സൈന്യം ശ്രമിക്കുമ്പോള്‍ നിരപരാധികള്‍ക്കും ജീവന്‍ നഷ്ടപെടും.അപ്പോള്‍ സ്വാഭാവികമായും മറ്റു ഗ്രാമവാസികള്‍ സേനയക്കെതിരെ തിരിയും.  ഇത് അക്രമണ കാരികള്‍ക്ക് സഹായകരമാകുമെന്നും കട്ജു പറഞ്ഞു. ശബരി മലയിലെ യുവതി പ്രവേശന വിഷയത്തില്‍ ഇന്ദു മല്‍ഹോത്രയുടെ വിധിയാണ് ശരിയെന്ന് ചോദ്യത്തിന് മറുപടിയായി കട്ജു പറഞ്ഞു. ശബരിമലയിലേത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. അവിടെ യുക്തിക്ക് സ്ഥാനമില്ല. വിശ്വാസത്തെ ഭരണഘടനയുമായി ബന്ധപ്പെടുത്തി വ്യാഖ്യനിക്കേണ്ട കാര്യമില്ല. ഇത് ലിംഗ സമത്വത്തിന്റെ വിഷയമല്ല. ഇതിനു ലോകത്തു നിരവധി ഉദാഹരങ്ങള്‍ ഉണ്ട്. ഏതു മതത്തിന്റെതായാലും വിശ്വാസത്തെ ആദരിക്കണം. അല്ലാതെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും കട്ജു പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ കഴിയാത്തതാണ്അ. തിനു കാരണം ഇത് വിശ്വാസത്തിന്റെ വിഷയമാതുകൊണ്ടു തന്നെയാണെന്നും കട്ജു പറഞ്ഞു. വരാന്‍ പോകുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ പോകന്നത് പ്രാദേശിക  പാര്‍ടികളായിരിക്കമെന്നാണ് തന്റെ വിശ്വാസമെന്നും ചോദ്യത്തിന് മറുപടിയായി കട്ജു പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും 125 സീറ്റുകള്‍ വീതം നേടും. ബാക്കി സീറ്റുകള്‍ പ്രാദേശിക പാര്‍കളും നേടും ഈ സഹാചര്യത്തില്‍ ആരു ഭരിക്കണമെന്ന് പ്രാദേശിക പാര്‍ടികള്‍ തീരുമാനിക്കും. അവര്‍ വില പേശല്‍ നടത്തുകയും ചെയ്യുമെന്നും കട്ജു പറഞ്ഞു, മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നു തന്നെയാണ് തന്റെ അഭിപ്രായം എന്നാല്‍ മാധ്യമങ്ങളുടെ നിലപാടില്‍ താന്‍ നിരാശാരാണ്. ജനങ്ങളെ ബാധിക്കന്ന അടിസ്ഥാന വിഷയങ്ങള്‍ക്കൊന്നും മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല. മറിച്ച് ചലചിത്ര താരങ്ങളുടെയും മറ്റും കുടംബ കഥകള്‍ പോലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ക്കു വലിയ കാര്യം.ജനങ്ങള്‍ നേരിടുന്ന ദാരിദ്രം,തൊഴിലില്ലായ്മ. അടക്കമുള്ള വിഷയങ്ങള്‍ വേണ്ടത്ര ഉയര്‍ത്തിക്കൊണ്ടുവരുന്നില്ലെന്നും കട്ജു പറഞ്ഞു.


Tags:    

Similar News