'മാര്‍ക്ക് ജിഹാദ്' പരാമര്‍ശം അസംബന്ധം: കേരളത്തിനെതിരായ സംഘപരിവാര്‍ വ്യാജ പ്രചാരണത്തെ ചെറുക്കണം- കാംപസ് ഫ്രണ്ട്

മുസ്‌ലിംകളെ അപരവത്കരിക്കാനുള്ള സംഘപരിവാര്‍ ഭീകരരുടെ പതിവ് ശ്രമങ്ങളുടെ ഭാഗമാണ് ഈ ആരോപണവും.

Update: 2021-10-07 17:54 GMT

കോഴിക്കോട്: ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് 'മാര്‍ക്ക് ജിഹാദ്' നടക്കുന്നു എന്ന പരാമര്‍ശം അസംബന്ധമാണെന്നും അത്തരം സംഘപരിവാര്‍ വ്യാജ പ്രചാരണങ്ങളെ ചെറുക്കണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍ ആവശ്യപ്പെട്ടു.

ഡല്‍ഹി സര്‍വകലാശാല പ്രഫസറും ആര്‍എസ്എസുമായി ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റുമായ രാകേഷ് കുമാര്‍ പാണ്ഡെയാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. മുസ്‌ലിംകളെ അപരവത്കരിക്കാനുള്ള സംഘപരിവാര്‍ ഭീകരരുടെ പതിവ് ശ്രമങ്ങളുടെ ഭാഗമാണ് ഈ ആരോപണവും. നിരന്തരമായ വ്യജ ആരോപണങ്ങള്‍ ഉന്നയിച്ചും നുണപ്രചാരണം നടത്തിയും മുസ്‌ലിം വിരുദ്ധ പൊതുബോധം ശക്തമാക്കി ഇസ്‌ലാമോഫോബിയ വളര്‍ത്തി വംശഹത്യക്ക് നിലമൊരുക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇത്തരം സാമൂഹികധ്രുവീകരണത്തിനെതിരേ പൊതു സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ശക്തമായ പ്രതിഷേധങ്ങളുയരണമെന്നും മുസമ്മില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News