മറഡോണയുടെ മരണം: ചികില്‍സാ പിഴവില്ല; അന്വേഷണത്തോട് സഹകരിക്കുമെന്നും ഡോക്ടര്‍

Update: 2020-11-30 03:25 GMT

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ ചികില്‍സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികില്‍സകളും അദ്ദേഹത്തിന് ഉറപ്പുവരുത്തിതായും കുടുംബ ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്ക. എന്നാല്‍, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറഡോണയുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത് അദ്ദേഹം തന്നെയാണ്. താനും മറഡോണയും തമ്മില്‍ സുതാര്യമായ ബന്ധമായിരുന്നു. ഒരു വലിയ വ്യക്തി മരണപ്പെടുമ്പോള്‍ ഇത്തരത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവുമായി രംഗത്ത് വരുന്നത് നിര്‍ഭാഗ്യകരമാണ്. ആരോപണങ്ങള്‍ക്കെല്ലാം അന്വേഷ ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

    അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ കാരണമാണെന്ന ആരോപണത്തിനു പിന്നാലെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കുകയും ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി ഡോക്ടര്‍ രംഗത്തെത്തിയത്. ചികില്‍സാ പിഴവാണ് മറഡോണയുടെ മരണകാരണമെന്ന് മക്കള്‍ ആരോപിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 25നാണ് മറഡോണ അന്തരിച്ചത്.

Maradona's personal doctor denies responsibility ഫോർ death

Tags: