മാപ്പിളപ്പാട്ട് രചയിതാവ് പി ടി അബ്ദുര്‍റഹ്മാന്‍ അന്തരിച്ചു

Update: 2021-07-18 17:02 GMT

അരീക്കോട്: മാപ്പിളപ്പാട്ട് രചയിതാവും മാപ്പിള കലാകാരനുമായ പി ടി അബ്ദുര്‍റഹ്മാന്‍ (55) അന്തരിച്ചു. നിരവധി മാപ്പിളപ്പാട്ടുകള്‍ക്കും ആല്‍ബങ്ങള്‍ക്കും രചന നിര്‍വഹിച്ചിട്ടുണ്ട്. കേരള മാപ്പിള കലാ അക്കാദമിയുടെ ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരം ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാപ്പിള കലാ സംസ്‌കൃതി അംഗമായിരുന്നു. അരീക്കോട് പൂക്കോട്ടുചോല സ്വദേശിയാണ്. ഭാര്യ: ഫൗസിയ. മക്കള്‍: ഡോ. ദില്‍റുബ(മേലേപുരക്കല്‍ ഹോസ്പിറ്റല്‍, കടുങ്ങല്ലൂര്‍), ദില്‍ദിഷ, ബുനയ്യ. മരുമക്കള്‍: ഷിനാദ് വെള്ളിപറമ്പ്. സഹോദരങ്ങള്‍: മുഹമ്മദലി, ആമിന, സാറാ ഉമ്മ.

Mappilappattu author PT Abdurrahman has passed away

Tags:    

Similar News