മാവോവാദി ബന്ധമാരോപിച്ച് കല്‍പ്പറ്റ സ്വദേശി പിടിയില്‍

Update: 2024-07-28 04:55 GMT

പാലക്കാട്: മാവോവാദി ബന്ധമാരോപിച്ച് കല്‍പ്പറ്റ സ്വദേശി സോമന്‍ എന്നയാള്‍ പിടിയിലായി. ഇന്നലെ രാത്രിയോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭീകരവിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്. സോമന്‍ മാവോവാദി നാടുകാണി ദളം കമന്‍ഡാന്റാണെന്നാണ് പോലിസ് ആരോപിക്കുന്നത്. നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ്.

നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മനോജ് സോമന്റെ സംഘത്തിലെ അംഗമാണെന്നാണ് പോലിസ് പറയുന്നത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സോമനെ പിടികൂടിയത്. 2012 മുതല്‍ കബനി, നാടുകാണി ദളങ്ങളിലെ കമാന്‍ഡന്റായി പ്രവര്‍ത്തിച്ച് വരികയാണെന്നാണ് പോലിസ് ഭാഷ്യം. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.