കേരളത്തില്‍ ജൂണ്‍ 6ന് കാലവര്‍ഷമെത്തും; മഴ കുറയും

സാധാരണ ജൂണ്‍ ഒന്നിന് കേരളത്തിലെത്തുന്ന മഴ ജൂലൈ പകുതിയോടെ രാജ്യത്താകെ വ്യാപിക്കാറാണ് പതിവ്.

Update: 2019-05-15 12:22 GMT

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ ജൂണ്‍ ആറിന് കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശരാശരിയേക്കാള്‍ കുറഞ്ഞ അളവിലാവും ഇത്തവണ മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇന്ത്യയില്‍ കാലവര്‍ഷം ആദ്യമെത്തുന്നത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്. ഈ മാസം 22മുതല്‍ ആന്‍ഡമാനില്‍ മഴ തുടങ്ങും. സാധാരണ ജൂണ്‍ ഒന്നിന് കേരളത്തിലെത്തുന്ന മഴ ജൂലൈ പകുതിയോടെ രാജ്യത്താകെ വ്യാപിക്കാറാണ് പതിവ്. കഴിഞ്ഞ വര്‍ഷത്തെ ശരാശരിയെക്കാള്‍ താഴ്ന്ന അളവിലാവും ഇത്തവണ കേരളത്തില്‍ മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.

ഇന്ത്യയുടെ കിഴക്ക്, വടക്കു കിഴക്ക്, മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യയിലേതിനെക്കാള്‍ കുറവ് മഴയാവും ലഭിക്കുക. അടുത്ത മാസം നാലിന് കേരളത്തില്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമാറ്റ് പ്രവചിച്ചിരുന്നു. 

Tags: