കരസേന മേധാവിയായി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ ചുമതലയേറ്റു

കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് നാരാവ്‌നെ ചുമലത ഏറ്റെടുത്തത്. കരസേനയുടെ 28ാമത് തലവനായാണ് നാരാവ്‌നെ ചുമതലയേറ്റത്.

Update: 2019-12-31 08:57 GMT

ന്യൂഡല്‍ഹി: കരസേന മേധാവിയായി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ ചുമതലയേറ്റു. കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് നാരാവ്‌നെ ചുമലത ഏറ്റെടുത്തത്. കരസേനയുടെ 28ാമത് തലവനായാണ് നാരാവ്‌നെ ചുമതലയേറ്റത്.

സംയുക്ത സേനാ മേധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചതോടെയാണ് ഏറ്റവും സീനിയറായ നാരാവനെയ്ക്ക് നറുക്ക് വീണത്. നാരാവ്‌നെ സേനയുടെ ഉപമേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന 4000 കിലോമീറ്റര്‍ അതിര്‍ത്തിയുടെ സുരക്ഷ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈസ്‌റ്റേണ്‍ കമാന്‍ഡിന്റെ ചുമതലക്കാരനായിരുന്നു അദ്ദേഹം. കൂടാതെ, മ്യാന്‍മറിലെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷേ ആയും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും സായുധ വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

ധീരതയ്ക്കുള്ള അംഗീകാരമായി സേന പുരസ്‌കാരവും വിശിഷ്ഠ സേവാ പുരസ്‌കാരവും നേടിയിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യന്‍ സൈനിക ദൗത്യത്തിന്റെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. അതേസമയം, വിരമിക്കുന്ന കരസേനാ മേധാവി റാവത്തിനെ ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി നിയമിച്ചു. മൂന്ന് പ്രതിരോധ സേനകളുടെയും ഏകോപന ചുമതലയാണ് ഏക സൈനിക മേധാവി എന്ന പദവിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1980 ജൂണില്‍ സിഖ് ലൈറ്റ് ഇന്‍ഫന്ററി റെജിമെന്റ് ഏഴാം ബറ്റാലിയനിലാണ് അദ്ദേഹം സേവനം ആരംഭിച്ചത്.




Tags:    

Similar News