സാമ്പത്തിക മാന്ദ്യം: മോദി സര്‍ക്കാറിന്റെ തെറ്റായ നിലപാടുകള്‍ കൊണ്ടെന്ന് മന്‍മോഹന്‍ സിങ്

പ്രതിസന്ധി മനുഷ്യ നിര്‍മിതമാണ്. അവസാന പാദത്തിലെ ജിഡിപി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞത് രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാണിക്കുന്നതാണ്.

Update: 2019-09-01 08:08 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യം ആശങ്കാജനകമെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോദി സര്‍ക്കാറിന്റെ തെറ്റായ നിലപാടുകളാണ് ഈ അവസ്ഥയ്ക്കു കാരണം. പ്രതിസന്ധി മനുഷ്യ നിര്‍മിതമാണ്. അവസാന പാദത്തിലെ ജിഡിപി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞത് രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാണിക്കുന്നതാണ്. ഇന്ത്യയുടെ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലായതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് കണക്കുകള്‍ പുറത്ത് വന്നതിന്ന് പിന്നാലെയാണ് മന്‍മോഹന്‍ സിങിന്റെ പ്രതികരണം. സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി മറിക്കടക്കാന്‍ രാഷ്ട്രീയം മാറ്റിവച്ച് നടപടികള്‍ സ്വീകരിക്കണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.

    രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മനുഷ്യ നിര്‍മ്മിതമാണെന്നും ഈ പ്രതിസന്ധിയിലൂടെ രാജ്യത്തിന്റെ മുന്നോട്ടുപോവുന്നത്് ദുഷ്‌കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരക്കുപിടിച്ച് നടപ്പാക്കിയ ജിഎസ് ടിയും നോട്ട് നിരോധനവും സാമ്പത്തിക മേഖല തകരാന്‍ കാരണമായി. ഇതുമൂലം ചെറുകിട വ്യവസായമേഖലയിലും സര്‍വീസിതര മേഖലകളെയും സമാനരീതിയില്‍ തൊഴിലില്ലായ്മ ബാധിച്ചു. മാത്രമല്ല വാഹനനിര്‍മാണമേഖലയില്‍ മാത്രം മൂന്നര ലക്ഷം തൊഴിലുകളാണ് നഷ്ടമായത്.




Tags:    

Similar News