മഞ്ചേരി നഗരസഭാ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു

Update: 2023-12-30 05:58 GMT

മഞ്ചേരി: നഗരസഭാ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. കൗണ്‍സിലറായിരുന്ന അബ്ദുല്‍ ജലീല്‍ വധക്കേസിലെ ഒന്നാം പ്രതി നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചു(29)വിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 12.30ഓടെ നെല്ലിക്കുത്ത് സ്‌കൂളിന് സമീപത്താണ് ആക്രമം. ഗുരുതരമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഞ്ചേരി പോലിസ് അന്വേഷണം തുടങ്ങി. 2022 മാര്‍ച്ച് 28ന് പയ്യനാട് താമരശ്ശേരിയില്‍ വാഹനത്തിനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ജലീലിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്ന് പ്രതികളാണുള്ളത്. കൊലപാതകവുമായി ആക്രമണത്തിന് ബന്ധമുണ്ടോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്.

Tags:    

Similar News