മഞ്ചേരി ഗ്രീന്‍വാലി വിദ്യാര്‍ഥി യൂനിയന്‍ ഉദ്ഘാടനവും മുഹമ്മദ് റഫി അനുസ്മരണവും നടത്തി

Update: 2023-08-01 08:08 GMT

മഞ്ചേരി: മഞ്ചേരി ഗ്രീന്‍വാലി അക്കാദമി വിദ്യാര്‍ഥി യൂനിയന്‍ ഉദ്ഘാടനവും മുഹമ്മദ് റഫി അനുസ്മരണവും നടത്തി. വിദ്യാര്‍ഥി യൂനിയന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. അഷ്‌റഫ് കല്‍പ്പറ്റ നിര്‍വഹിച്ചു. യൂനിയന്‍ ചെയര്‍മാന്‍ സഹദ് സല്‍മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റമീസ് അക്തര്‍ ഇബ്‌നു റഫീഖ്, ടെക്‌നിക്കല്‍ സ്റ്റഡീസ് കോ-ഓഡിനേറ്റര്‍ മുഹമ്മദ് ഷമീം, ഇസ് ലാമിക് വിഭാഗം അധ്യാപകന്‍ ഉബൈദ് തൃകളയൂര്‍, അറബിക് വിഭാഗം മേധാവി എം മുഹമ്മദ് ബഷീര്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി മിഷേല്‍ അബ്ദുര്‍റഹ്മാന്‍ സംസാരിച്ചു. തുടര്‍ന്ന് സംഘടിപ്പിച്ച മുഹമ്മദ് റഫി അനുസ്മരണ പരിപാടിയില്‍ ഷാ ഫാമിലി ഓര്‍ക്കസ്ട്ര അവതരിപ്പിച്ച 'റഫീഖി യാദ്' സംഗീത വിരുന്നും അരങ്ങേറി.

Tags: