പരോളിലിറങ്ങിയ ബലാല്‍സംഗക്കേസ് പ്രതി ബാലികയെ ബലാല്‍സംഗം ചെയ്ത് കൊന്നു

Update: 2020-12-31 10:08 GMT

ഭോപ്പാല്‍: ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങിയ പ്രതി ബാലികയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ റായ്ഗഢിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തില്‍ 35കാരനായ ആദേശ് പട്ടേലിനെ റായ്ഗഢ് പോലിസ് അറസ്റ്റ് ചെയ്തു. പരോളിലിറങ്ങിയ ശേഷം മൂന്നു വയസ്സുകാരിയെയാണ് പ്രതി ബലാല്‍സംഗം ചെയ്ത് കൊന്നത്. പെന്‍ എന്ന പ്രദേശത്തെ ആദിവാസി പദ ബഡ്ഗാവന്‍ ഏരിയയിലെ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കെതിരേ കൊലപാതകം, ബലാല്‍സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തിട്ടുള്ളത്.

    രക്ഷിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പ്രദേശത്ത് വന്‍ പ്രതിഷേധങ്ങളുണ്ടായി.

Man out on parole held for killing, raping 3-year-old girl

Tags: