ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ കണ്ണവം സ്വദേശി മരിച്ചു

Update: 2019-11-27 17:33 GMT

കണ്ണൂര്‍: ബെംഗളൂരുവില്‍ ബുധനാഴ്ച ഉച്ചയോടെയുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ കണ്ണവം സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. മലബാര്‍ കണ്‍സ്ട്രക്ഷന്‍സ് ആന്റ് മെറ്റീരിയല്‍സ് ഉടമ കൂത്തുപറമ്പ് കണ്ണവം കൈച്ചേരിയിലെ മടത്തിനാമറ്റത്തില്‍ തോമസ്-കോളയാട് സെയിന്റ് കൊര്‍ണേലിയൂസ് എച്ച് എസ്എസ് പ്രഥമാധ്യാപിക സി എമിലിയുടെയും മകന്‍ ജെഫിന്‍ തോമസാ(21)ണു മരിച്ചത്. ബെംഗളൂരു കോലാറില്‍ മൈന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് ജെഫിന്‍. സഹോദരങ്ങള്‍: ഡോ. ജീനാ തോമസ്, ജെസ്വിന്‍ തോമസ് (സിഎ വിദ്യാര്‍ഥി), ജെറിന്‍ തോമസ്(പ്ലസ് ടു വിദ്യാര്‍ഥി, കൂത്തുപറമ്പ്), ജീന്‍ മരിയ തോമസ്(പ്ലസ് വണ്‍ വിദ്യാര്‍ഥിനി, കോളയാട്). സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കോളയാട് സെയിന്റ് കൊര്‍ണേലിയൂസ് പള്ളി സെമിത്തേരിയില്‍.




Tags:    

Similar News