ലോക്ക്ഡൗണ്‍: മദ്യം കിട്ടിയില്ല; യുവാവ് ആത്മഹത്യ ചെയ്തു

കടുത്ത മദ്യാസക്തിയുള്ളവരെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

Update: 2020-03-27 03:30 GMT

തൃശൂര്‍: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ കുന്നംകുളത്ത് തൂവാനൂരില്‍ കുളങ്ങര വീട്ടില്‍ സനോജാണ് (38) ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യം കിട്ടാതായതിനെ തുടര്‍ന്നാണ് ആത്മഹത്യ. മദ്യം ലഭിക്കാതതിനെ തുടര്‍ന്ന് രണ്ട് ദിവസമായി യുവാവ് കടുത്ത അസ്വസ്ഥ പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്ക കഴിഞ്ഞ ദിവസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പങ്കുവെച്ചിരുന്നു. കടുത്ത മദ്യാസക്തിയുള്ളവരെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

Tags:    

Similar News