ലഗേജ് ബാഗിലെ ടാഗില്‍ 'ബോം' എന്നെഴുതി; തീവ്രവാദിയെന്ന് ആരോപിച്ച് യാത്രക്കാരന് മര്‍ദ്ദനം

ഗണേഷ് ഷിന്‍ഡെ(32) എന്നയാള്‍ക്കാണ് കാന്‍ഡേഷ് എക്‌സ്പ്രസില്‍ മര്‍ദ്ദനമേറ്റത്

Update: 2020-02-29 15:21 GMT

മുംബൈ: ലഗേജ് ബാഗിനു മുകളില്‍ ബോംബെയെന്ന് ഉദ്ദേശിച്ച് 'ബോം-ബിഒഎം' എന്ന ടാഗ് എഴുതിവച്ചത് കണ്ട് ബോംബാണെന്നു തെറ്റിദ്ധരിച്ച് ട്രെയിന്‍ യാത്രക്കാരനു ക്രൂരമര്‍ദ്ദനം. ഗണേഷ് ഷിന്‍ഡെ(32) എന്നയാള്‍ക്കാണ് കാന്‍ഡേഷ് എക്‌സ്പ്രസില്‍ മര്‍ദ്ദനമേറ്റത്. യുവാവിന്റെ ബാഗില്‍ നിന്ന് ഭൂപടം കൂടി കണ്ടെത്തിയതോടെയാണ് മര്‍ദ്ദനമേറ്റത്. ജല്‍ഗോണില്‍ നിന്ന് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മുംബൈയിലേക്ക് ട്രെയിനില്‍ യാത്ര തിരിക്കുമ്പോള്‍ രാത്രി 11.35ഓടെണു സംഭവം. ഗണേഷ് ഷിന്‍ഡെ സഹയാത്രികന്‍ ഗണേഷ് ശങ്കര്‍(24)നോട് ചാര്‍ജ്ജര്‍ ചോദിക്കുകയും തുടര്‍ന്ന് ഇരുവരും പരസ്പരം സംസാരിക്കുകയും ചെയ്യുന്നതിനിടെയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തിയത്. തുടര്‍ന്ന് ഷിന്‍ഡെയുടെ ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ ബിഒഎം(ബോം) എന്ന് എഴുതിയത് ശ്രദ്ധയില്‍പെട്ടു. ബോംബെ വിമാനത്താവളത്തിന്റെ ചുരുക്ക രൂപമായ ഇത് ബോംബ് എന്നാണെന്ന് തെറ്റിദ്ധരിച്ചാണ് മര്‍ദിച്ചത്.

    ബാഗില്‍ കണ്ടെത്തിയ ഭൂപടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ചാര്‍ ദാം യാത്രയെ കുറിച്ച് സുഹൃത്തിന് വിശദീകരിച്ചു നല്‍കാനായി വരച്ചതാണെന്നും ഷിന്‍ഡെ വിശദീകരിച്ചെങ്കിലും മര്‍ദ്ദിക്കുകയായിരുന്നു. ഇതിനുശേഷം ഷിന്‍ഡെയെ സൂറത്ത് റെയില്‍വേ പോലിസിനെ ഏല്‍പ്പിക്കുകയായിരുന്നു.




Tags: