മാമി തിരോധാന കേസ്: അന്വേഷണത്തില്‍ ലോക്കല്‍ പോലിസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തി, 'സിസിടിവി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും പരിശോധിച്ചില്ല'
കോഴിക്കോട്: മാമി തിരോധാന കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലിസിന് വീഴ്ച പറ്റിയെന്നു അന്വേഷണ റിപോര്‍ട്ട്. വകുപ്പ് തല അന്വേഷണത്തിലാണ് വീഴ്ച കണ്ടെത്തിയത്. മാമിയെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചില്ല. ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതിലും വീഴ്ച സംഭവിച്ചു. നടക്കാവ് മുന്‍ എസ് എച്ച് ഒ ജിജീഷ്, എസ് ഐ ബിനു മോഹന്‍, സീനിയര്‍ സി പി ഒമാരായ ശ്രീകാന്ത്,കെ കെ ബിജു എന്നിവര്‍ക്ക് എതിരെയാണ് റിപോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് നര്‍കോട്ടിക് എസിപി ഉത്തര മേഖല ഐജിക്ക് കൈമാറി. ലോക്കല്‍ പോലിസിന് വീഴ്ച്ച പറ്റിയെന്നു ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ജി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്.