ആഞ്ഞടിച്ച് മമത; മോദി രാജ്യത്തെ ബിഗ്‌ബോസാണെന്ന് ധരിക്കരുത്

നരേന്ദ്രമോദി രാജ്യത്തെ ബിഗ്‌ബോസാണെന്ന് ധരിക്കരുതെന്ന് മമത കുറ്റപ്പെടുത്തി. മോദിയല്ല, ജനാധിപത്യമാണ് രാജ്യത്തെ ബിഗ് ബോസ്. താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല, രാജ്യത്തെ കോടിക്കണക്കായ ആളുകള്‍ക്കുവേണ്ടിയാണ്. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രാജീവ് കുമാറിനെ അറസ്റ്റുചെയ്യരുതെന്ന് കോടതി പറഞ്ഞത് തങ്ങള്‍ക്കുള്ള ധാര്‍മികവിജയമാണ്.

Update: 2019-02-05 06:22 GMT

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ പോലിസ് കമ്മീഷണര്‍ക്കെതിരായ സിബിഐ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. നരേന്ദ്രമോദി രാജ്യത്തെ ബിഗ്‌ബോസാണെന്ന് ധരിക്കരുതെന്ന് മമത കുറ്റപ്പെടുത്തി. മോദിയല്ല, ജനാധിപത്യമാണ് രാജ്യത്തെ ബിഗ് ബോസ്. താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല, രാജ്യത്തെ കോടിക്കണക്കായ ആളുകള്‍ക്കുവേണ്ടിയാണ്. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രാജീവ് കുമാറിനെ അറസ്റ്റുചെയ്യരുതെന്ന് കോടതി പറഞ്ഞത് തങ്ങള്‍ക്കുള്ള ധാര്‍മികവിജയമാണ്.

ജനാധിപത്യത്തിന്റെ വിജയം കൂടിയാണിത്. എതിര്‍ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരേ സിബിഐയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതി സംസാരിച്ചത്. ജയം പശ്ചിമബംഗാളിന്റേത് മാത്രമല്ല, മുഴുവന്‍ രാജ്യത്തിന്റേതുകൂടിയാണെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു. പോലിസും സിബിഐയും സഹകരിക്കണമെന്ന് കോടതി പറഞ്ഞത്. പരസ്പരം സഹകരണത്തോടെയുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ്. സിബിഐയ്ക്ക് മുന്നില്‍ ഹാജരാവില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞിട്ടില്ല. സുപ്രിംകോടതി നിരീക്ഷിച്ച കാര്യങ്ങള്‍ തന്നെയാണ് ആവശ്യപ്പെട്ടത്. ഭാവിപരിപാടികള്‍ പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കും. പരസ്പരബഹുമാനമാണ് വേണ്ടതെന്ന് കേന്ദ്രസര്‍ക്കാരിനെ മമത ഓര്‍മപ്പെടുത്തി.




Tags: