ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി അറസ്റ്റില്‍

Update: 2026-03-27 08:04 GMT

ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ചാലക്കര നിഷാദ് ആണ് മരിച്ചത്. ഷാര്‍ജ മുത്തീനയിലെ കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു. ഇതേ കടയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കരുവമ്പൊയില്‍ സ്വദേശി ഷമീറാണ് കൊലപാതകം നടത്തിയത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപോര്‍ട്ട്.