ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ല; മംഗളൂരുവില്‍ കുടുങ്ങി മലയാളികള്‍

Update: 2021-08-02 17:12 GMT

മംഗളൂരു: കേരളത്തില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം മംഗളൂരുവില്‍ എത്തിയ മലയാളികള്‍ കുടുങ്ങി. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിലാണ് മലയാളികളെ തടഞ്ഞുവച്ചിരിക്കുന്നത്.

5 മണിക്ക് പരിശോധനയ്ക്ക് സ്രവമെടുത്തശേഷം ഇവരെ ടൗണ്‍ ഹാളിലേക്ക് മാറ്റി. പരിശോധനാഫലം വരാതെ പുറത്ത് വിടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതരും പോലിസും.

ഇന്ന് മൂന്നരയ്ക്കുള്ള യശ്വന്ത്പൂര്‍ മംഗളൂര്‍ ട്രെയിനില്‍ കേരളത്തില്‍ നിന്നും വന്ന യാത്രക്കാരെയാണ് കഴിഞ്ഞ അഞ്ചര മണിക്കൂറായി തടഞ്ഞിട്ടിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ശേഖരിച്ച യാത്രക്കാരുടെ സാമ്പിളിന്റെ ഫലം വന്ന ശേഷമേ ഇവരെ പുറത്ത് വിടു എന്ന് അധികൃതര്‍ പറഞ്ഞതായി യാത്രക്കാര്‍ പരാതിപ്പെടുന്നു. രോഗികള്‍ അടക്കമുള്ള മുപ്പതിലധികം യാത്രക്കാരെയാണ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ടൗണ്‍ഹാളില്‍ എത്തിച്ച് തടഞ്ഞിട്ടിരിക്കുന്നത്.

കേരളത്തില്‍ കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ തമിഴ്‌നാടും കര്‍ണാടകയും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Tags:    

Similar News