മലയാളി വിദ്യാര്‍ഥിനി ബഹ്‌റയ്‌നില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

Update: 2023-04-06 09:53 GMT

മനാമ: മലയാളി വിദ്യാര്‍ഥിനി ബഹ്‌റയ്‌നില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പത്തനംതിട്ട കല്ലശ്ശേരി സ്വദേശി അജി കെ വര്‍ഗീസ്-മഞ്ജു അജി എന്നിവരുടെ മകള്‍ ബഹ്‌റയ്ന്‍ ഏഷ്യന്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സാറ റേച്ചലാ്(14)ണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണതോടെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

Tags:    

Similar News