ന്യൂസിലന്റ് പള്ളിയിലെ ആക്രമണത്തില്‍ മലയാളിയെ കാണാനില്ല

കൊടുങ്ങല്ലൂര്‍ കരിപ്പാങ്കുളം സ്വദേശി അന്‍സി അലിബാബയുടെ പേരാണ് കാണാതായവരുടെ പട്ടികയില്‍ ഉള്ളത്. 25 വയസുകാരിയാണ് അന്‍സി. ഇവരുള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാരെ കാണാതായിട്ടുണ്ട് എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്.

Update: 2019-03-16 05:00 GMT

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്റ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മസ്ജിദുകളില്‍ വംശവെറിയുള്ള വെള്ളക്കാരന്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ മലയാളിയെ കാണാനില്ലെന്ന് റിപോര്‍ട്ട്. ന്യൂസിലന്റ് റെഡ്‌ക്രോസിന്റെ വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്. കൊടുങ്ങല്ലൂര്‍ കരിപ്പാങ്കുളം സ്വദേശി അന്‍സി അലിബാബയുടെ പേരാണ് കാണാതായവരുടെ പട്ടികയില്‍ ഉള്ളത്. 25 വയസുകാരിയാണ് അന്‍സി. ഇവരുള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാരെ കാണാതായിട്ടുണ്ട് എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്.

40ഓളം പേര്‍ കൊല്ലപ്പെട്ട അല്‍നൂര്‍ മസ്ജിദ് പരിസരത്തെ ഡീന്‍സ് അവന്യുവിലാണ് അവസാനമായി ഇവരെ കണ്ടത്. ഇവര്‍ പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തിരുന്നു എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. ഇവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടോ എന്നുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

കാണാതായ ഇന്ത്യക്കാരില്‍ ഹൈദരാബാദ് സ്വദേശികളായ രണ്ടുപേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. വെടിയേല്‍ക്കുന്ന ദൃശ്യത്തില്‍ ഇവരുണ്ട്. ഇവരില്‍ ജഹാംഗീര്‍ എന്നയാള്‍ വെടിയേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണെന്ന വിവരം ലഭിച്ചു. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസി വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്. തെലങ്കാന, ഗുജറാത്ത് സ്വേദിശികളും കാണാതായവരില്‍ ഉണ്ട്. ഗുജറാത്തുകാരനായ മുഹമ്മദ് ജുനത്ത് ഖാര ആക്രമണത്തില്‍ കൊല്ലപ്പെട്ടതായ റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 

Tags:    

Similar News