മലബാര്‍ സമരം ബ്രിട്ടീഷ് വിരുദ്ധ ജനകീയ സമരം: ഡോ.കെ എന്‍ ഗണേഷ്

Update: 2022-07-28 02:10 GMT

പെരിന്തല്‍മണ്ണ: മലബാര്‍ സമരം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്വ വിരുദ്ധരുമായ ജനകീയ പോരാട്ടമായിരുന്നു എന്നും ഇതിനെ മതവല്‍ക്കരിച്ചത് ഹിന്ദു വിരുദ്ധ കലാപമാക്കി ചിത്രീകരിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നുവെന്നും ഡോ.കെ എന്‍ ഗണേഷ് പറഞ്ഞു. സാംസ്‌ക്കാരിക വകുപ്പും ചെറുകാട് സ്മാരക ട്രസ്റ്റും സംയുക്തമായി പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്ന പോരാട്ടം, ഇന്ത്യയിലാകമാനം കാലങ്ങളായി ഉയര്‍ന്നു വന്ന, ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനും അതിന്റെ താല്‍പര്യ സംരക്ഷകരായി നിലകൊണ്ട ഭൂപ്രഭുത്വത്തിനും അവര്‍ നടപ്പിലാക്കിയ കടുത്ത ചൂഷണാധിഷ്ഠിതമായ നികുതി ഘടനക്കും എതിരായ പ്രക്ഷോഭങ്ങളുടെ ഒരു പാരമ്യതയായിരുന്നുവെന്ന് കാറല്‍ മാര്‍ക്‌സ് വിലയിരുത്തിയിട്ടുണ്ട്.

ഈ പ്രക്ഷോഭ സമരങ്ങളുടെ ഒരു പിന്തുടര്‍ച്ച യഥാര്‍ത്ഥത്തില്‍ മലബാര്‍ കലാപത്തിലും നമുക്ക് കാണാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകാട് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ വി ശശികുമാര്‍ അധ്യക്ഷനായിരുന്നു. ഡോ. പി പി അബ്ദുള്‍ റസാക്ക് മുഖ്യപ്രഭാഷണം നടത്തി. വി രമേശന്‍ സ്വാഗതവും വേണു പാലൂര്‍ നന്ദിയും പറഞ്ഞു.

Tags:    

Similar News