സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതി: മികച്ച പ്രധാനമന്ത്രിയെ തീരുമാനിക്കാന്‍ കങ്കണയും അര്‍ണബും ഉള്‍പ്പെട്ട സമിതിയെ രൂപീകരിച്ചത് പോലെ- ധ്രുവ് രതി
സമിതിയുമായി സഹകരിക്കില്ലെന്നും സമരം തുടരുമെന്നുമാണ് കര്‍ഷകരുടെ നിലപാട്.
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സമൂഹമാധ്യമ ആക്ടിവിസ്റ്റും കേന്ദ്ര സര്‍ക്കാറിന്റെ നിരന്തര വിമര്‍ശകനുമായ ധ്രുവ് രതീ. ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയെ തീരുമാനിക്കാന്‍ കങ്കണ റണാവത്ത്, അര്‍ണബ് ഗോസ്വാമി, സംബീത് പത്ര, രജത് ശര്‍മ എന്നിവരുടെ സമിതി രൂപീകരിക്കുന്നതു പോലെയാണിതെന്ന് ധ്രുവ് രതീ ഫേസ്ബുക് പോസ്റ്റില്‍ പരിഹസിച്ചു.
'സമിതിയിലെ നാല് അംഗങ്ങളും കാര്‍ഷിക ബില്ലിനെ പരസ്യമായി പിന്തുണക്കുന്നവരാണ്. ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയെ തീരുമാനിക്കാന്‍ കങ്കണ റണാവത്ത്, അര്‍ണബ് ഗോസ്വാമി, സംബീത് പത്ര, രജത് ശര്‍മ എന്നിവരുടെ സമിതി രൂപീകരിക്കുന്നതു പോലെയാണിത്' ഇതായിരുന്നു ധ്രുവ് രതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ സുപ്രീംകോടതി ഇന്ന് സ്‌റ്റേ ചെയ്തിരുന്നു. മൂന്നു കാര്‍ഷിക നിയമങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനും ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് സ്‌റ്റേ ചെയ്തത്.
വിഷയം പഠിക്കാനായി നാലംഗ വിദഗ്ധ സമിതിയെ സുപ്രീംകോടതി രൂപീകരിച്ചു. അശോക് ഗുലാത്തി (കാര്‍ഷിക ശാസ്ത്രജ്ഞന്‍), ഡോ. പ്രമോദ് കുമാര്‍ ജോഷി (രാജ്യാന്തര നയ രൂപീകരണ വിദഗ്ധന്‍), ഹര്‍സിമ്രത് മാന്‍, അനി ഗന്‍വന്ദ് (ശിവകേരി സംഘട്ടന്‍, മഹാരാഷ്ട്ര) എന്നിവരാണ് സമിതി അംഗങ്ങള്‍. ഡി.എം.കെ എം.പി തിരുച്ചി ശിവ, ആര്‍.ജെ.ഡി എം.പി മനോജ് കെ. ഝാ അടക്കമുള്ളവരുടെ ഹരജികള്‍ പരിഗണിച്ചാണ് കോടതി വിധി. എന്നാല്‍, സമിതിയുമായി സഹകരിക്കില്ലെന്നും സമരം തുടരുമെന്നുമാണ് കര്‍ഷകരുടെ നിലപാട്.
