പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി; ആര്‍ക്കും പരിക്കില്ല

വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലെ മൂന്നാം നിലയിലാണ് തീപിടിത്തത്തെ തുടര്‍ന്ന് പൊട്ടിത്തെറിച്ചത്.

Update: 2021-05-25 12:40 GMT

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലെ മൂന്നാം നിലയിലാണ് തീപിടിത്തത്തെ തുടര്‍ന്ന് പൊട്ടിത്തെറിച്ചത്. ആളപായമില്ലെന്നാണ് സൂചന. പ്ലാന്റില്‍നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

പ്ലാന്റ്3ല്‍ സ്‌ഫോടനം നടന്നതായി ഡിവിഷണല്‍ പോലിസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി പറഞ്ഞു. അഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ലെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

 

Tags: