പ്രിയങ്കയ്‌ക്കെതിരെ മോശം പരാമര്‍ശം: നിയമനടപടിയുമായി മഹിളാ കോണ്‍ഗ്രസ്; ബിജെപി നേതാക്കള്‍ കുടുങ്ങും
മുഴുവന്‍ സംസ്ഥാനങ്ങളിലും മോശംപരാമര്‍ശം നടത്തിയ നേതാക്കള്‍ക്കെതിരേ പരാതി നല്‍കാനാണ് മഹിളാ കോണ്‍ഗ്രസ് നീക്കം. ആദ്യ പരാതി ഡല്‍ഹിയില്‍നല്‍കാനും തീരുമാനമായി.
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി മഹിളാ കോണ്‍ഗ്രസ്. മുഴുവന്‍ സംസ്ഥാനങ്ങളിലും മോശംപരാമര്‍ശം നടത്തിയ നേതാക്കള്‍ക്കെതിരേ പരാതി നല്‍കാനാണ് മഹിളാ കോണ്‍ഗ്രസ് നീക്കം. ആദ്യ പരാതി ഡല്‍ഹിയില്‍നല്‍കാനും തീരുമാനമായി. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ സ്ത്രീത്വത്തെ അപമാനിക്കുന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളാണ് പലപ്പോഴും ബിജെപി നേതാക്കളില്‍നിന്നുണ്ടായത്.
ബിജെപി നേതൃത്വത്തിന്റെ ഇത്തരം ചെയ്തികള്‍ സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തെ തടയുന്നതായി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുസ്മിത ദേവ് പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് അനുമതി നല്‍കിയതായും അഴര്‍ വ്യക്തമാക്കി. യുപിയിലെ ഗോരഖ്പൂരില്‍ മല്‍സര രംഗത്തിറങ്ങാന്‍ പ്രാദേശിക നേതൃത്വം ആവശ്യമുയര്‍ത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരേയുള്ള ഭര്‍ത്സനം വന്‍ തോതില്‍ വര്‍ധിച്ചിരുന്നു. നിയമനടപടികളിലൂടെ ഇത്തരം കാര്യങ്ങള്‍ക്ക് തടയിടാനാവുമെന്നും നേതൃത്വം കണക്കു കൂട്ടുന്നു.
സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഗുരുതരമേറിയ വകുപ്പുകള്‍ ചുമത്താവുന്ന കുറ്റവാണ്. നിയമനടപടികളുമായി മുന്നോട്ട് പോയാല്‍ ബിജെപി നേതാക്കള്‍ കുടുങ്ങും. കാണാന്‍ സുന്ദരിയാണെന്ന ഗുണമല്ലാതെ പ്രിയങ്കയ്ക്ക് വേറെ എന്ത് ഗുണമാണ് ഉള്ളതെന്നും രാഷ്ട്രീയത്തില്‍ അവര്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും ബീഹാറിലെ ബിജെപിയുടെ മന്ത്രി വിനോദ് നാരായണ്‍ പറഞ്ഞിരുന്നു. പ്രിയങ്ക മദ്യപിച്ച് ബഹളംവയ്ക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ദിവസം ബിജെപി കേന്ദ്രങ്ങള്‍ ഒരു വീഡിയോയും പ്രചരിപ്പിച്ചിരുന്നു.