മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്യപെടുന്നത് മഹാരാഷ്ട്രയില്‍. സംസ്ഥാനത്ത് ഇന്നലെ മാത്രം കാല്‍ ലക്ഷത്തിനടുത്ത് രോഗികളുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 442 കൊവിഡ് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 185 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പോസിറ്റീവായി. ആകെ രോഗംബാധിച്ച് പോലിസുകരുടെ എണ്ണം 18,405 ആയി. ഇതുവരെ 185 പേരാണ് മരിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ച മരണങ്ങളില്‍ 36 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരണങ്ങളില്‍ 69 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് അത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും 77 പേര്‍ വീതം കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചാബില്‍ 63 പേരും പശ്ചിമബംഗാളില്‍ 57 പേരും മധ്യപ്രദേശില്‍ 30 പേരും ഛത്തീസ്ഗഡില്‍ 26 പേരും, ഹരിയാനയില്‍ 25 പേരും ഡല്‍ഹിയില്‍ 21 പേരും അസമിലും ഗുജറാത്തിലും 16 പേര്‍ വീതവും ജാര്‍ഖണ്ഡിലും രാജസ്ഥാനിലും 15 പേര്‍ വീതവും കേരളത്തിലും ഒഡീഷയിലും 14 പേര്‍ വീതവും മരിച്ചു.