മഹാരാഷ്ട്രയിലും 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യം

Update: 2021-04-28 12:22 GMT

മുംബൈ: കൊവിഡിനെ പ്രതിരോധിക്കാന്‍ 18നും 44നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ സൗജന്യമായി നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫിസ് (സിഎംഒ) ആണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. ''ഇന്ന്, മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ 18-44 വയസ് പ്രായമുള്ള സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി കൊവിഡ് -19 വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചു. വാക്‌സിനേഷന്‍ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തില്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും മെയ് ഒന്നു മുതല്‍ കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൗരന്മാരെ മുന്‍കൂട്ടി അറിയിക്കുമെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഉപമുഖ്യമന്ത്രി അജിത് പവാര്‍, റവന്യൂ മന്ത്രി തോറാത്ത്, ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ എന്നിവരുമായി ചര്‍ച്ച നടത്തി.

    സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും പൗരന്മാരുടെ ആരോഗ്യമാണ് മുന്‍ഗണനയെന്നും അതുകൊണ്ടാണ് 18 നും 44 നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിനുകള്‍ നല്‍കാനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭയില്‍ എടുത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സെറം, ഭാരത് ബയോടെക് എന്നിവയില്‍ നിന്നുള്ള വാക്‌സിനുകള്‍ നിലവില്‍ ലഭ്യമാണ്. അവരുമായി കൂടിയാലോചിച്ച് കൂടുതല്‍ കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കുമെന്ന് അറിയിച്ചു.

    ഈ പ്രായത്തിലുള്ളവര്‍ കോവിന്‍ മൊബൈല്‍ അപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.

Maharashtra to provide free COVID-19 vaccination to citizens aged between 18-44 years


Tags:    

Similar News