മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 20,482 പുതിയ കൊവിഡ് കേസുകള്‍; 515 മരണം; ആകെ മരണം 30,000 കടന്നു

സംസ്ഥാനത്ത് ഇതുവരെ 54,09,060 പരിശോധനകള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു.

Update: 2020-09-15 18:22 GMT

മുംബൈ: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,482 പുതിയ കൊവിഡ് കേസുകളും 515 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 10,97,856 ആയി ഉയര്‍ന്നു. 2,91,797 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 7,75,273 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 54,09,060 പരിശോധനകള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു.

മുംബൈയില്‍ ഇന്ന് 2,269 പുതിയ കൊവിഡ് കേസുകളും 31 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ കൊവിഡ് കേസുകളുടെ എണ്ണം 1,72,010 ആയി. 8,181 മരണങ്ങളാണ് മുംബൈയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തത്. അതേസമയം പൂനെയില്‍ 2,481 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യയുടെ നാലിലൊന്ന് കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയില്‍ തുടരുന്നു. സോളാപൂര്‍, കോലാപ്പൂര്‍, റായ്ഗഡ് തുടങ്ങി നിരവധി ജില്ലകളില്‍ ആയിരത്തോളം പേര്‍ മരിച്ചു.




Tags:    

Similar News