ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് തലവന്‍ മഹന്ത് നൃത്ത ഗോപാല്‍ ദാസിന് കൊവിഡ്
ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
ലക്‌നോ: 1992ല്‍ ബാബരിമസ്ജിദ് തകര്‍ത്ത കേസിലെ മുഖ്യ പ്രതികളിലൊരാളും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് തലവനുമായ മഹന്ത് നൃത്ത ഗോപാല്‍ ദാസിന് കൊവിഡ്. ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്. നൂറിലധികം പേര്‍ പങ്കെടുത്ത അയോധ്യയിലെ രാം ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഭൂമി പൂജയില്‍ ദാസ് സജീവമായി പങ്കെടുത്തിരുന്നു.
ദാസിന് അടിയന്തിര വൈദ്യസഹായം എത്തിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മേദാന്തയിലെ ഡോ. ട്രെഹാന് നിര്‍ദേശം നല്‍കി. കൂടാതെ, ഏറ്റവും മികച്ച വൈദ്യസഹായം നല്‍കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ മഥുര ജില്ലാ മജിസ്‌ട്രേറ്റിനും ആതിഥ്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.