യുപി: ബീഫ് പിടിച്ചെടുത്തുവെന്ന അഭ്യൂഹത്തെ തുടര്‍ന്നു സംഘര്‍ഷം; മദ്രസയുടെ ചുറ്റുമതില്‍ തകര്‍ത്തു

Update: 2019-07-16 11:57 GMT

ലഖ്‌നോ: ബീഫ് പിടിച്ചെടുത്തുവെന്ന അഭ്യൂഹത്തെ തുടര്‍ന്നു രൂപം കൊണ്ട സംഘര്‍ഷത്തില്‍ മദ്രസയുടെ മതില്‍ തകര്‍ത്തു. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ ബിന്ദ്കി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ബേട്ട ഗ്രാമത്തില്‍ ബീഫ് വിളമ്പിയെന്ന ആരോപണത്തെ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം രൂപം കൊണ്ടത്. തുടര്‍ന്നു സംഘടിച്ചെത്തിയ അക്രമികള്‍ മേഖലയില്‍ പലയിടത്തും അക്രമം നടത്തുകയായിരുന്നു. ഇതിനിടയിലാണ് സമീപത്തെ മദ്രസയുടെ ചുറ്റുമതില്‍ അക്രമികള്‍ തകര്‍ത്തത്. ശേഷം തീവെയ്പിനു ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നും ജില്ലാ പോലിസ് സൂപ്രണ്ട് രമേഷ് പറഞ്ഞു. അക്രമം നടത്തിയവരെ ഉടന്‍ പിടികൂടുമെന്നും പോലിസ് സൂപ്രണ്ട് അറിയിച്ചു.

Tags: