ആദായനികുതി വകുപ്പിന് തിരിച്ചടി; നടന്‍ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തു

Update: 2022-08-16 10:48 GMT

ചെന്നൈ: അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് നടന്‍ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയിരുന്നത്.

പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറന്‍സി ആയും വിജയ് കൈപ്പറ്റി. എന്നാല്‍ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. ഈ തുകയടക്കം 15 കോടി രൂപയുടെ അധിക വരുമാനം വിജയ്‌ന് ഉണ്ടായെന്നും പിഴ ചുമത്തിയ നോട്ടിസില്‍ പറയുന്നു. എന്നാല്‍ ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂണ്‍ 30ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയ്‌ന്റെ അഭിഭാഷകന്‍ വാദിച്ചു. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ല. ഈ വാദം മുഖവിലയ്‌ക്കെടുത്താണ് കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചത്.

Tags:    

Similar News