ഗോരക്ഷകരെ പൂട്ടാന്‍ നിയമവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

പശുവിനെ സംരക്ഷിക്കുന്നതിന്റെ പേരില്‍ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നത്.

Update: 2019-07-17 17:06 GMT

ഭോപ്പാല്‍: പശുവിന്റെ പേരിലുള്ള അക്രമണങ്ങളില്‍ പ്രതികളാവുന്നവര്‍ക്ക് ആറുമാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 25,000-50,000 രൂപ പിഴയും ഉറപ്പ് വരുത്തുന്ന പശു കശാപ്പ് തടയല്‍ ഭേദഗതി നിയമം 2019 മധ്യപ്രദേശ് നിയമസഭ പാസാക്കി. പശുവിനെ സംരക്ഷിക്കുന്നതിന്റെ പേരില്‍ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നത്.

മുന്‍ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ 2019 ജൂണില്‍ പാസാക്കിയ 2004 പശു കശാപ്പ് വിരുദ്ധ നിയമ ഭേദഗതി സംസ്ഥാന മന്ത്രിസഭ ഒഴിവാക്കി. 2004 ലെ പശു കശാപ്പ് വിരുദ്ധ നിയമ പ്രകാരം മധ്യപ്രദേശിലൂടെ കന്നുകാലികളെ കൊണ്ടുപോവാന്‍ അനുമതിയുണ്ടായിരുന്നില്ല. തങ്ങളുടെ കന്നുകാലികളുമായി സംസ്ഥാനത്ത് കൂടെ കടന്നുപോവുന്നവര്‍ക്ക് അധികൃതരില്‍ നിന്നു പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ഗോസംരക്ഷകരുടെ ആക്രമണവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. പുതിയ നിയമം ഈ വ്യവസ്ഥയില്‍ ഭേദഗതി വരുത്തി. ഇതു പ്രകാരം അധികൃതരുടെ അനുമതിയോടെ മധ്യപ്രദേശില്‍ നിന്ന് കന്നുകാലികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയും.

പശു സംരക്ഷണത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ നിയമം കൊണ്ടുവരുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

Tags:    

Similar News