പശുക്കളെ നദിയില്‍ ഒഴുക്കിവിട്ട സംഭവം: അഞ്ച് പേര്‍ക്കെതിരേ കേസെടുത്തു

Update: 2022-08-30 09:17 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ പശുക്കളെ കുത്തിയൊഴുകുന്ന നദിയില്‍ ഒഴുക്കിവിട്ട സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേ കേസെടുത്തു. ലാല്‍ ഭായ് പട്ടേല്‍, രാംപാല്‍ പട്ടേല്‍, സുനില്‍ പാണ്ഡെ, ലല്ലു പാണ്ഡെ, രാംദയാല്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

സത്‌ന ജില്ലയിലെ താന തലയിലെ ഘൂയിസ ഗ്രാമത്തിലാണ് സംഭവം. വടികളുമായി സംഘടിച്ചെത്തിയവര്‍ പശുക്കളെ മലവെള്ളപ്പാച്ചിലില്‍ തള്ളുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമച്ച പശുക്കളെ വടി ഉപയോഗിച്ച് അടിച്ച് നദിയിലേക്ക് തന്നെ തള്ളിവിടുന്നതും വീഡിയോയില്‍ കാണാം. ബീഫ് നിരോധനത്തെ തുടര്‍ന്ന് കറവ വറ്റിയ പശുക്കള്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകുകയാണ്. പശുക്കളെ വാങ്ങിക്കാന്‍ കച്ചവടക്കാര്‍ എത്താതായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. നേരത്തെ രേവയില്‍ ചില കര്‍ഷകര്‍ 100ലധികം പശുക്കളെ കൊക്കയില്‍ തള്ളിയിരുന്നു. അതിനുമുമ്പ് 80ലധികം പശുക്കളെ കനാലില്‍ തള്ളിയിട്ടെങ്കിലും നടപടിയുണ്ടായില്ല.

പശുക്കളെ നദിയില്‍ ഒഴുക്കിവിട്ട സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് അപലപിക്കുകയും വീഡിയോയില്‍ കാണുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതികള്‍ ഘുയിസ, ബിദുയി ഖുര്‍ദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തിയതായി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലിസ് (എഎസ്പി) എസ് കെ ജെയിന്‍ പറഞ്ഞു.

Tags:    

Similar News