പാചകവാതക വില കൂട്ടി
ഗാര്‍ഹികസിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ മാസവും വിലകൂട്ടിയിരുന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതക വിലയില്‍ വര്‍ധന. ഗാര്‍ഹികസിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ മാസവും വിലകൂട്ടിയിരുന്നു.
പുതുക്കിയ വില അനുസരിച്ച് ഡല്‍ഹിയില്‍ പാചക വാതക സിലിണ്ടറിന്റെ വില 594 രൂപയായി. നേരത്തെ ഇത് 593 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ നാലര രൂപയാണ് കൂട്ടിയത്. 620 രൂപയാണ് സിലിണ്ടറിന്റെ വില. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ 594, 610 എന്നിങ്ങനെയാണ് സബ്സിഡി രഹിത പാചകവാതകത്തിന്റെ വില. കഴിഞ്ഞമാസം സബ്സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്. ആഗോളതലത്തില്‍ അസംസ്കൃത എണ്ണ വില തിരിച്ചുകയറുന്നതാണ് പാചകവാതക വിലയില്‍ പ്രതിഫലിച്ചത്.
അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 80.43 പൈസയും ഡീസല്‍ ലിറ്ററിന് 80.53 പൈസയുമാണ് ഇന്നത്തെ വില. ജൂണ്‍ ഏഴ് മുതല്‍ തുടര്‍ച്ചയായ 21 ദിവസം ഇന്ധന വില വര്‍ധിച്ചിരുന്നു. പിന്നീട് ഒരു ദിവസം വില വര്‍ധനവ് ഒഴിവാക്കിയെങ്കിലും തൊട്ടുത്ത ദിവസം വീണ്ടും വില വര്‍ധിച്ചിരുന്നു. 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ഇന്ധന വില